ബാങ്കുകളില്‍ പഴയ നോട്ടുകൾ നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം; 5000 ന് മുകളിലുള്ള നിക്ഷേപം ഇനി ഒറ്റത്തവണമാത്രം
നോട്ട് അസാധുവാക്കലിനു പിന്നാലെ 500,1000 രൂപ നോട്ടുകൾ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പഴയ 500, 1000 നോട്ടുകളില്‍ 5000 രുപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ അനുവദിക്കൂ.
നിലവിൽ അക്കൗണ്ട് നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നില്ല. അതേസമയം പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതി പ്രകാരം നിക്ഷേപിക്കാമെന്നുമാണ് പുതിയ നിര്‍ദേശം. നിക്ഷേപിക്കുന്നത് വലിയ തുകയെങ്കില്‍ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്നും ആദ്യ തവണയ്ക്ക് ശേഷം വരുന്ന എല്ലാ പണമടയ്ക്കലിനും എന്തുകൊണ്ടാണ് മുമ്പ് ഇത്രയും പണം നിക്ഷേപിക്കാതിരുന്നത് എന്നത് ഉള്‍പ്പെടെ പല രീതിയിലുള്ള കാരണം കാണിക്കേണ്ടി വരുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
5000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർ എന്തുകൊണ്ടാണ് ഇത്രയും നാള്‍ പണം നിക്ഷേപിക്കാതിരുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും. ഈ വിശദീകരണം തൃപ്തികരമാണെങ്കിൽ മാത്രമേ ബാങ്കില്‍ പണം സ്വീകരിക്കുകയുള്ളൂ. സംശയം തോന്നിയാല്‍ ബാങ്ക് ജീവനക്കാർക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.

Post a Comment