കണ്ണു നിറഞ്ഞു ആ നിമിഷം, തുളുമ്പാതിരിക്കാന്‍ ഏറെ പ്രയാസപ്പെട്ടു; മഞ്ജു വാര്യര്‍
തിരിച്ചു വരവിനെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും വളരെ ഹൃദ്യമായി മഞ്ജു 'സല്ലാപം' എന്ന പുസ്തകത്തില്‍ പറഞ്ഞിരുന്നു. തന്റെ തിരിച്ചു വരവിനെ ദൈവം കയ്യൊപ്പിട്ട നിമിഷം എന്നാണ് മഞ്ജു പരാമര്‍ശിക്കുന്നത്. കാരണം കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പമായിരുന്നു മഞ്ജു തിരിച്ചു വരവ് അനശ്വരമാക്കിയത്.
ആ നിമിഷം ഒരിക്കലും മറക്കില്ല. ആ സീനിൽ അഭിനയത്തിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ ഉള്ളില്‍ ഒരു കടലിരമ്പുകയായിരുന്നു. കണ്ണ് നിറഞ്ഞു അത് തുളുമ്പി പോകാതിരിക്കാന്‍ ഏറെ പാടുപെട്ടു. ആദ്യമായി പാടാന്‍ കയറുന്ന നഴ്‌സറി കുട്ടിയുടെ ഭയവും ആശങ്കയുമായിരുന്നു ആ നിമിഷമെന്ന് മഞ്ജു പറയുന്നു.

Post a Comment