മനു അങ്കിളിന്റെ അതിഥികള്‍..



മോഹന്‍ലാലും സുരേഷ്ഗോപിയും ഈ സിനിമയില്‍ അതിഥിതാരങ്ങളായി വന്നതിന്റെ പിന്നില്‍ രസകരമായ ഒരു കഥയുണ്ട്..
മനു അങ്കിളിന്റെ ഷൂട്ടിംഗ് മദ്രാസില്‍ നടക്കുന്നു.. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങും അതെ സമയം നടക്കുന്നുണ്ട്.. ഒരു ദിവസം ലാലിന്‍റെ കോള്‍ വന്നു സംവിധായകന്‍ ഡെന്നീസിന് " അണ്ണാ.. നിങ്ങള്‍ സംവിധായകന്‍ ആയെന്നു കേട്ടല്ലോ, നിങ്ങളുടെ പടത്തില്‍ എനിക്ക് റോളില്ലേ.." ഡെന്നീസ് " ഉണ്ടല്ലോ.. നീയിങ്ങു പോരു.." പ്രിയന്‍ വിട്ടാല്‍ വരാമെന്ന് ലാലും പറഞ്ഞു.. അങ്ങനെ അടുത്ത ദിവസം മോഹന്‍ലാല്‍ വന്നു, ആ രംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് തീര്‍ക്കുകയും ചെയ്തു..
മനു അങ്കിളിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് കൊല്ലത്താണ്.. ക്ലൈമാക്സ്‌'ല്‍ പേടിതൊണ്ടനായ ഒരു പോലീസ് ഓഫീസറുടെ റോളുണ്ട്.. ജഗതി ശ്രീകുമാറിനെയാണ് ആ വേഷത്തിനു വേണ്ടി തീരുമാനിച്ചിരിക്കുന്നത്.. ഒരു ദിവസം കൂടി ആ സ്ഥലത്ത് ഷൂട്ട്‌ ചെയ്യാനുള്ള അനുമതി ബാക്കിയുണ്ട്.. പക്ഷെ ജഗതി ഫ്രീ ആകാന്‍ രണ്ടു ദിവസം കഴിയും.. ആ സമയത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ഡെന്നീസിനെയും മമ്മൂട്ടിയെയും കാണാനും വീട്ടിലേക്കു ക്ഷണിക്കാനും വന്നതാ സുരേഷ്ഗോപി.. "ഒരു റോളുണ്ട് സുരേഷേ , ചെയ്യാമോ.." എന്നാണ് ഡെന്നീസ് സുരേഷിനോട് ചോദിച്ചത്.. അങ്ങനെ മിന്നല്‍ പ്രതാപന്‍ എന്ന ഇടിവെട്ട് പോലീസ്കാരന്‍ പിറക്കുകയായിരുന്നു.. ഇന്നും മനു അങ്കിള്‍ എന്ന സിനിമയെ പറ്റി ഓര്‍ക്കുമ്പോള്‍ മിന്നല്‍ പ്രതാപനെ തന്നെയാണ് ആദ്യം ഓര്‍മ്മ വരിക..

No comments

Powered by Blogger.