23,000 രൂപ വരെ ഓഫർ, ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് അദ്ഭുതപ്പെടുത്തും കിഴിവ്
ഫ്ലിപ്കാർട്ടിന്റെ ബിഗ്ഡെയ്സ് ഷോപ്പിങ് സെയിലിൽ ആപ്പിളിന്റെ ഐഫോണുകൾക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു വൈകീട്ട് നാലിനു തുടങ്ങുന്ന സെയിലിൽ മിക്ക സ്മാർട്ട്ഫോണുകൾക്കും മികച്ച ഓഫറുകളാണ് നൽകുന്നത്. മുൻനിര കമ്പനികളുടെ സെറ്റുകളെല്ലാം വിൽപനയ്ക്കുണ്ട്.
ആപ്പിളിന്റെ ഏറ്റവും പുതിയ ട്രെൻഡി ഹാൻഡ്സെറ്റ് ഐഫോൺ 7 (32 ജിബി) 5000 രൂപ കിഴിവോടെ 55,000 രൂപയ്ക്കാണ് വിൽക്കുന്നത്. 128 ജിബി വേരിയന്റ് 65,000 രൂപയ്ക്കും 256 ജിബി വേരിയന്റ് 75,000 രൂപയ്ക്കുമാണ് ഫ്ലിപ്കാർട് വില്‍ക്കുന്നത്. കൂടാതെ ഈ ഫോണുകള്‍ വാങ്ങുമ്പോൾ 20,000 എക്സേഞ്ച് ഓഫറും ലഭിക്കും. ബ്രാന്‍ഡ്, മോഡൽ, ഉപയോഗിച്ച കാലാവധി എന്നിവ കണക്കാക്കിയാണ് പഴയ ഫോണുകൾക്ക് വില നൽകുക.
27,999 രൂപയ്ക്കാണ് ഐഫോൺ എസ്ഇ (16ജിബി) വിൽക്കുക. എക്സേഞ്ച് ഓഫറായി 22,000 രൂപയും ലഭിക്കും. ഐഫോൺ 6 (16 ജിബി) 7000 രൂപ കുറച്ച് 29,000 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 23,000 രൂപ വരെ എക്സേഞ്ച് ഓഫറും ലഭിക്കും. മറ്റൊരു ഹാൻഡ്സെറ്റായ ഐഫോൺ 5എസ് 17,999 രൂപയ്ക്ക് ലഭിക്കും. 15,000 രൂപ വരെ എക്സേഞ്ച് ഓഫറും ലഭിക്കും. ഐഫോൺ 6എസ് (32ജിബി) 45,999 രൂപയ്ക്കാണ് വിൽക്കുക. 23,000 രൂപ എക്സേഞ്ച് ഓഫറും ലഭിക്കും
Post a Comment