300 ക്ലബ്ബിലേക്ക് സ്വാഗതം; തന്റെ ശൈലിയിലുള്ള ബാറ്റിങ്ങിനെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ്

ന്യുഡല്‍ഹി: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരെ പുകഴ്ത്തി വീരേന്ദര്‍ സേവാഗ്. 300 ക്ലബ്ബിലേക്ക് കരുണിന് സ്വാഗതമെന്നാണ്  സേവാഗ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എട്ട് മാസവുമായി 300 ക്ലബ്ബില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കരുണിന് എല്ലാ ആശംസകളും നേരുന്നതായും സേവാഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് വേണ്ടി ആദ്യമായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വുറി നേടിയ താരമാണ് വീരേന്ദര്‍ സേവാഗ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് കരുണിന്റെ കടന്നു വരവ്. ചെന്നൈ ടെസ്റ്റില്‍ 381 ബോളിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വുറി (303) നേടിയത്. 

https://twitter.com/virendersehwag

No comments

Powered by Blogger.