കൊല്ലത്ത് വൃദ്ധയെ കഴുത്തറുത്ത് കൊന്നു
കൊല്ലം : കൊല്ലത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിതറ മന്ദിരംകുന്ന് ചരുവിള പുത്തന്‍വീട്ടില്‍ രാഘവന്റെ ഭാര്യ ജാനകി (80) യുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തു നിന്നും കറിക്കത്തിയും കണ്ടെടുത്തിട്ടുണ്ട്. മകള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്്വകാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment