ബ്ലോഗെഴുതുന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല, വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുമില്ല: മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നും, അതുല്യ നടനെന്നുമൊക്കെ വിളിച്ച് പ്രീയ നടന്‍ മോഹന്‍ലാലിനെ മലയാളികള്‍ സ്‌നേഹിക്കുമ്പോഴും ബ്ലോഗെഴുത്തിലൂടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പോയ വര്‍ഷങ്ങളില്‍ ലാലേട്ടന്‍ വിധേയനായി. സാമൂഹ്യ കാര്യങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന മോഹന്‍ലാലിനെ ആരാധകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വധിച്ചു. വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് ഇതേക്കുറിച്ച് മനസ്സു നിറഞ്ഞു.
വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന് താരം വ്യക്തമാക്കി. ബ്ലോഗെഴുതുന്നതിനെ ഏതു തരത്തില്‍ വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ മാത്രം എഴുതുക എന്നത് എന്നെ കൊണ്ടു സാധിക്കില്ല. കഴിഞ്ഞ ആറു വര്‍ഷമായി ഞാന്‍ ബ്ലോഗെഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ നല്ലത് പറഞ്ഞിട്ടുണ്ട്. ചീത്ത പറഞ്ഞവരെക്കുറിച്ച് സങ്കടമോ നല്ലത് പറഞ്ഞവരെക്കുറിച്ച് സന്തോഷമോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വിമര്‍ശനങ്ങളൊരിക്കലും തളര്‍ത്തുന്നില്ല. ജീവിതം വിജയമാണെന്ന് തന്നെ വിശ്വസിക്കുന്നു. എന്റെ ആദ്യ ചിത്രം കണ്ടവരുടെ മക്കള്‍ പുലിമുരുകന്‍ കാണുന്നു. അതേ തരത്തില്‍ ഫോട്ടോ എടുക്കുന്നു, ഡ്രസ് ചെയ്യുന്നു ഇതൊക്കെ നമ്മുക്ക് ലഭിക്കുന്ന സ്വീകാര്യതയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിന്റെ ബ്ലോഗ് വന്‍ വിവാദമായിരുന്നു.
Post a Comment