കറുത്തകടല കഴിച്ചോളൂ. കൊളസ്ട്രോളിനെ പേടിക്കേണ്ട
രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇന്നുതന്നെ കറുത്ത കടല ഡയറ്റിൽ ഉൾപ്പെടുത്തിക്കൊള്ളൂ. അയൺ, പ്രോട്ടീൻ, കോപ്പർ, വിറ്റമിനുകള്‍ തുടങ്ങിയ ന്യൂട്രിയന്റുകളാൽ സംപുഷ്ടമായ കറുത്തകടല നിങ്ങളുടെ രോഗപ്രതിരോധശക്തി കൂട്ടും.
മാംസാഹാരികൾക്ക് മീൻ, ചിക്കൻ തുടങ്ങിയവയിൽനിന്ന് പ്രോട്ടീനുകൾ ലഭിക്കുന്നുണ്ട്. എന്നാൽ സസ്യഭുക്കുകൾക്ക് പ്രോട്ടീൻ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് ഈ കറുത്ത കടല. ഇതിലുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു.
കറുത്തകടലയിലെ പോളികെമിക്കലായ സപോണിൻസ് അർബുദ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുന്നതു തടയുന്നു. പച്ചക്കറികളിലും പഴവർഗങ്ങളിലും അത്രകണ്ടു കാണപ്പെടാത്ത മിനറലായ സെലേനിയത്തിന്റെ ഒരു കലവറ കൂടിയാണ് കറുത്ത കടല. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിൽ സെലേനിയവും മുഖ്യപങ്കു വഹിക്കുന്നുണ്ട്.
ഫോസ്ഫേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നിവയ്ക്കു പുറമേ കാൽസ്യം, വൈറ്റമിൻ കെ എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഇതാകട്ടെ എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുന്നു.
ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യുന്നു.
കടലയിലുള്ള കോളിൻ ബ്രെയിനിന്റെ വളർച്ചയെ സഹായിക്കുന്നു. സിങ്ക്, പ്രോട്ടീൻ എന്നിവ മുടികൊഴിച്ചിൽ തടയുകയും മുടിയുടെ നര കുറയ്ക്കുകയും ചെയ്യുന്നു.
Post a Comment