ധോണി നായകസ്ഥാനം ഒഴിഞ്ഞു
മുംബൈ: എം.എസ്. ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌ഥാനം ഒഴിഞ്ഞു. ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്‌റ്റനാണു ധോണി. ക്യാപ്‌റ്റന്‍ സ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു ധോണി ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. ഏകദിന, ടി 20 ടീമുകളില്‍ ധോണി തുടരുമെന്നു ബി.സി.സി.ഐ. അറിയിച്ചു.
ഇന്ന് ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പയ്‌ക്ക് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണു ധോണിയുടെ രാജി. ഒരുവര്‍ഷമായി കളിക്കാരന്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും ധോണിയുടെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല.
2014ല്‍ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ സ്‌ഥാനം ഒഴിഞ്ഞ ധോണി ടെസ്‌റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ചിരുന്നു. ഇന്ത്യക്കായി ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയ ധോണി 2011ല്‍ ഏകദിന ലോകകപ്പും കരസ്‌ഥമാക്കി. 191 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിക്ക് 104 എണ്ണത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. 62 ടി20 മത്സരങ്ങളില്‍ ടീമിനെ നയിച്ച ധോണി 36ലും ടീമിനെ വിജയതീരമണിയിച്ചു. ധോണിക്കു പകരം നിലവില്‍ ടെസ്‌റ്റ് ടീം ക്യാപ്‌റ്റനായ വിരാട് കോഹ്ലി ഏകദിന ടി20 ടീമുകളുടെ ക്യാപ്‌റ്റനാകും.
Post a Comment