ആര്‍.ബി.ഐ ഓഫീസിനുമുന്നില്‍ വസ്ത്രം അഴിച്ച് യുവതിയുടെ പ്രതിഷേധം.



ന്യൂഡല്‍ഹി: അസാധു നോട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) ഓഫീസിനു മുന്നില്‍ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. കൈക്കുഞ്ഞുമായി നോട്ട്  മാറാനെത്തിയ ഇവരെ ആര്‍.ബി.ഐ ഡല്‍ഹി റീജിയണല്‍ ഓഫീസിനു മുന്നില്‍ കാവല്‍ക്കാര്‍ തടഞ്ഞുവെച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പണം മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പലതവണ കരഞ്ഞപേക്ഷിച്ചിട്ടും കാവല്‍ക്കാര്‍ ഇവരെ കടത്തിവിട്ടില്ല. അപേക്ഷിക്കുന്നത് തുടര്‍ന്നതോടെ ഇവരെ ബലം പ്രയോഗിച്ച് ഓഫീസിന് മുന്നിലെ ഗേറ്റില്‍ നിന്ന് മാറ്റാന്‍ കാവല്‍ക്കാര്‍ തുനിഞ്ഞു. ഇതേത്തുടര്‍ന്നാണ് യുവതി വസ്ത്രം ഭാഗികമായി അഴിച്ച് പ്രതിഷേധിച്ചത്.

ആര്‍.ബി.ഐ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിരവധിപേരുടെ മുന്നില്‍വച്ചായിരുന്നു യുവതിയുടെ പ്രതിഷേധം.

അസാധു നോട്ടുകള്‍ ബാങ്കുകള്‍വഴി മാറ്റിവാങ്ങാനുള്ള സമയം ഡിസംബര്‍ 31 ന് അംവസാനിച്ചിരുന്നു. ഇതിന് ശേഷം ആര്‍.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട റീജണല്‍ ഓഫീസുകള്‍ വഴി മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. 

No comments

Powered by Blogger.