തന്നിലെ ക്രിക്കറ്ററെ മികച്ചതാക്കിയത് സച്ചിന്റെ ഉപദേശം: കോഹ്‌ലി



മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ വിജയം നേടി. പരമ്പരയില്‍ മിന്നും ഫോമില്‍ കളിക്കുന്ന കോഹ്‌ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. 

എന്നാല്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയെ വാഴ്ത്തിപ്പാടുമ്പോള്‍ തന്റെ മികച്ച പ്രകടനത്തിന് കോഹ്‌ലി നന്ദി പറയുന്നത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറോട്. സച്ചിന്‍ നല്‍കിയ ഒരു ഉപദേശമാണ് തന്നിലെ ക്രിക്കറ്ററെ മികച്ചതാക്കിയതെന്ന് കോഹ്‌ലി പറഞ്ഞു. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഉപദേശം സച്ചിനില്‍ നിന്നും ലഭിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു പറയുന്നു എന്ന് നോക്കരുതെന്നും സ്വന്തമായ ശൈലിയില്‍ കളിച്ച് മുന്നോട്ട് പോകണമെന്നുമാണ് അന്ന് സച്ചിന്‍ തന്നോട് പറഞ്ഞതെന്നും കോഹ്‌ലി പറഞ്ഞു. അന്നു മുതല്‍ ഇന്നുവരെ തന്നിലെ ക്രിക്കറ്ററെയും ബാസ്റ്റമാനെയും പരുവപ്പെടുത്തുന്നതില്‍ ആ വാക്കുകള്‍ വഹിച്ച പങ്ക് വലുതാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

No comments

Powered by Blogger.