മമ്മൂട്ടിയോട് പറയാതെ ക്ലൈമാക്സ് മാറ്റി; മമ്മൂട്ടി വിവരം അറിയുമ്പോഴേക്കും ചിത്രം മെഗാഹിറ്റ് ആയി കഴിഞ്ഞിരുന്നു!
മമ്മൂട്ടിയുടെ ബെസ്റ്റ് സിനിമകളുടെ എണ്ണമെടുത്താൽ അക്കൂട്ടത്തിൽ എന്നും ഓര്മിക്കപെടുന്ന ഒരു ചിത്രമാണ് സന്ദർഭം എന്ന ജോഷി ചിത്രം. മലയാളം കണ്ട ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലര്‍ സംവിധായകനാണ് ജോഷി 'ആ രാത്രി' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമയായിരുന്നു സന്ദർഭം. ആക്ഷനിൽ നിന്നും വിടപറഞ്ഞ് കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയിലേക്ക് ജോഷി വഴിതിരിഞ്ഞ സമയത്താണ് സന്ദർഭം ചെയ്യുന്നത്. ജോഷിയുടെ കുടുംബചിത്രങ്ങളിലെ ഏറ്റവും വിജയ ചിത്രമാണ് സന്ദര്‍ഭം. കൊച്ചിന്‍ ഹനീഫയായിരുന്നു രചന നടത്തിയത്.
വീട്ടമ്മമാരുടെ സ്വപ്‌നഭര്‍ത്താവായിരുന്നു മമ്മൂട്ടി. ആ ഇമേജിന് ആക്കം കൂട്ടിയ ചിത്രമെന്ന സവിശേഷത കൂടിയുണ്ട് സന്ദര്‍ഭത്തിന്. ഇതിൽ മമ്മൂട്ടി അവതരിപ്പിച്ചത് രവി എന്ന സിവില്‍ എന്‍ജിനീയറെയാണ്. ദാമ്പത്യജിവിതത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളാണ് സന്ദര്‍ഭത്തിന്റെ കഥാസന്ദര്‍ഭം. ക്ലൈമാക്സിൽ നായകന്‍ മരിക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. ഈ ക്ലൈമാക്സ് മമ്മൂട്ടിയ്ക്ക് പോലും അറിയില്ലായിരുന്നു. അവസാനം ഹാപ്പി മൂഡ് ആണ് എന്നായിരുന്നു മമ്മൂട്ടി കരുതിയിരുന്നത്. അങ്ങനെയായിരുന്നു ചിത്രീകരിച്ചതും. എന്നാൽ എഡിറ്റിംഗ് റൂമിൽ ഇരുന്നാണ് അവസാനത്തെ ചില സീനുകൾക്ക് ജോഷിയും കലൂരും കത്രിക വെച്ചത്.
രവി പതിനാറ് നിലകളുള്ള വലിയ കെട്ടിടത്തിൽ നിന്നും വീഴുകയും അവസാനം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്യുന്ന ക്ലൈമാക്സ് ആയിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട്, എഡിറ്റിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ജോഷിയ്ക്കും രചയിതാക്കളിൽ ഒരാളായ കലൂർ ഡെന്നിസിനും എഡിറ്റർ ശങ്കുണ്ണിയ്ക്കും ഒരു ശങ്ക. ഇത്ര ഉയരത്തിൽ നിന്ന് വീണിട്ടും നായകൻ രക്ഷപെടുന്നത് ആരാധകർ സ്വീകരിക്കുമോ എന്ന്. അങ്ങനെയാണ് മമ്മൂട്ടി പോലും അറിയാതെ ക്ലൈമാക്സ് ജോഷിയും കൂട്ടരും മാറ്റിയത്.
സന്ദർഭത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ മൂവരും കയറി. ചിത്രം തീയേറ്ററിൽ ചിരികിലുക്കം സൃഷ്ടിച്ചപ്പോഴും ജോഷിയുടെയും കൂട്ടരുടേയും മനസ്സിൽ തീ ഉരുകുകയായിരുന്നു. ആരാധകർ ക്ലൈമാക്സ് സ്വീകരിച്ചില്ലെങ്കിൽ, മമ്മൂട്ടിയോട് എന്ത് പറയും. മമ്മൂട്ടി എങ്ങനെയാകും പ്രതികരിക്കുക. ഏതായാലും ക്ലൈമാക്സ് കഴിഞ്ഞപ്പോൾ തീയേറ്റർ നിശദ്ബമായി, ഒരു വിങ്ങലായി രവി ഓരോരുത്തരുടെയും മനസ്സിൽ നിറഞ്ഞു നിന്നു. തീയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു. സംഭവം മമ്മൂട്ടി അറിഞ്ഞപ്പോഴേക്കും സന്ദർഭം മെഗാഹിറ്റിലേക്ക് കടന്നിരുന്നു.

Post a Comment