ഇതാ പ്രണവ് മോഹൻലാൽ എത്തുന്നു... ജാക്കി ചാൻ സ്റ്റൈലിൽ!
പ്രണവ് മോഹൻലാൽ റീലോഡഡ്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് പ്രണവ് മോഹൻലാൽ നായകനാകുന്നു എന്ന വാർത്ത സ്വീകരിച്ചത്. പ്രണവ് നായകനായി എത്തുന്ന കന്നിചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത് ഒരു ത്രില്ലർ മൂവിയാണെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ആരാധകരുടെ ആവേശവും കാത്തിരിപ്പും വെറുതെയാകില്ല, അരങ്ങേറ്റം നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരിക്കരുതെന്ന നിർബന്ധത്തിൽ പ്രണവ് അതിനായുള്ള കടുത്ത പ്രയത്നത്തിലാണ്. ഈ സിനിമയ്ക്കായി പാർക്കൗർ പരിശീലനത്തിലാണ് പ്രണവ് ഇപ്പോൾ. ഓടിയും ചാടിയും വലിയ കെട്ടിടങ്ങളിൽ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങൾ മറികടക്കുന്ന രീതിയിൽ ആണ് പരിശീലനം. ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13, കാസിനോ റോയല്‍, ബോണ്‍ അള്‍ട്ടിമേറ്റം, പ്രിന്‍സ് ഓഫ് പേര്‍ഷ്യ തുടങ്ങിയവയില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന് മോഹൻലാൽ പറയുന്നു.
ജിംനാസ്റ്റിക്‌സ്, സ്‌കൈ ഡൈവിംഗ്, റോക്ക് ക്ലൈമ്പിംഗ് തുടങ്ങിയവയില്‍ നല്ല പ്രാവീണ്യമുളളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഓടിയും ചാടിയും ഉള്ള ആക്ഷൻ സീനികൾ എന്ന് പറയുമ്പോൾ സിനിമ പ്രേമികളുടെ മനസ്സിൽ ആദ്യം എത്തുക സൂപ്പർ ഹീറോ ജാക്കി ചാനെ തന്നെയാണ്. മലയാളത്തിലെ ജാക്കി ചാൻ ആകാൻ പ്രണവിന് കഴിയുമോ എന്ന് കണ്ടറിയാം.

Post a Comment