കൊഹ്‍ലി - അനുഷ്ക വിവാഹനിശ്ചയം പുതുവത്സര ദിനത്തില്‍..
ഇന്ത്യന്‍ ഏകദിന നായകന്‍ വിരാട് കൊഹ്‍ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം പുതുവത്സര ദിനത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയിലാകും വിവാഹ നിശ്ചയ ചടങ്ങ് നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊഹ്‍ലിയോ അനുഷ്കയോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പല പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ക്രിസ്മസ് ഒരുമിച്ചാണ് ഇരുവരും ആഘോഷിച്ചത്.
Post a Comment