തൃഷയെ ആക്രമിക്കുന്നവര്‍ ഇതു കൂടി അറിയണം; നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചു
സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയായത് നടി തൃഷയാണ്. ജെല്ലിക്കെട്ട് നിരോധനത്തില്‍ യാതൊരു പ്രതികരണവും നടത്താതിരുന്ന താരമാണ് തൃഷ. എന്നിട്ടും തമിഴ്‌നാട്ടുകാരിയാണെന്ന പരിഗണന പോലും നല്‍കാതെ തമിഴകം തൃഷയെ അപമാനിച്ചു.
ജെല്ലിക്കെട്ടിനെതിരെ തൃഷ അംഗമായ പെറ്റ എന്ന സംഘടന പരാതി നല്‍കിയെന്നതാണ് ആക്രമണത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നതിനിടെ സത്യാവസ്ഥ വ്യക്തമാക്കി തൃഷയുടെ അമ്മ ഉമ രംഗത്തെത്തിയിരിക്കുകയാണ്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് തൃഷ ഒരിക്കലും പറഞ്ഞിട്ടില്ല. പെറ്റ എന്ന സംഘടനയില്‍ തൃഷ ഒരിക്കലും അംഗവുമല്ലായിരുന്നു എന്ന് ഉമ വ്യക്തമാക്കി. പെറ്റയുടെ ചില പരിപാടികളില്‍ മൃഗസ്‌നേഹിയായ തൃഷ പങ്കെടുത്തിട്ടുണ്ടെന്നേയുള്ളു, ആ ഒറ്റക്കാരണത്താല്‍ ഇത്രയും ക്രൂരമായ പ്രതികരണങ്ങള്‍ നടി നേരിട്ടു.
ജെല്ലിക്കെട്ട് നിരോധിച്ചതോടെ തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പിന്നീടിത് താരം തിരിച്ചു പിടിച്ചെങ്കിലും ആക്രമണം അതിരു വിടുകയായിരുന്നു. നടി തൃഷ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. നടിയുടെ കുടുംബത്തേക്കുറിച്ചും മോശമായ കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ നടി ട്വിറ്റര്‍ അക്കൗണ്ട് ഡിഅക്ടിവേറ്റ് ചെയ്തു. ഇതോടെ തൃഷയെ പിന്തുണച്ച് കമല്‍ ഹാസ്സനുള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തി.
Post a Comment