ചെന്നൈയില്‍ കരുണ്‍നായര്‍ക്ക് ട്രിപ്പിൾ സെഞ്ച്വറി; ടെസ്റ്റില്‍ ശതകം കുറിക്കുന്ന ആദ്യ മലയാളി

ചെന്നൈ: ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന അഞ്ചാമത്തെയും അവസാത്തേതുമായ ടെസ്റ്റില്‍  മലയാളി കരുണ്‍നായര്‍ക്ക് ട്രിപ്പിൾ സെഞ്ച്വറി. ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ മലയാളിതാരമെന്ന ബഹുമതിയാണ് ഇതിലൂടെ കരുണ്‍ നായര്‍ നേടിയിരിക്കുന്നത്. ഇന്ത്യ 759 ന് 7 എന്ന നിലയിൽ ഡിക്ലയർ ചെയ്‌തു.

തന്റെ കരിയറിലെ മൂന്നമത്തെ മത്സരത്തിലാണ് കരുണനായര്‍ സെഞ്ച്വറി നേടുന്നത്. 185 പന്തില്‍ നിന്നായിരുന്നു അദ്ദേഹം സെഞ്ച്വറി കുറിച്ചത്. എന്നാൽ ട്രിപ്പിൾ സെഞ്ചുറിയിൽ എത്തിയതാവട്ടെ വെറും 381 പന്തിൽ. 32 ബൗണ്ടറികളും 4 സിക്‌സറും നേടി. നേരത്തേ 15 റണ്‍സെടുത്ത വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെയായിരുന്നു കരുണ്‍ കളത്തിലെത്തിയത്. പതിയെ തുടങ്ങിയ അദ്ദേഹം ക്ഷമയോടെ സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ പിന്നീട കണ്ടതു അസ്സൽ വെടിക്കെട്ട് ആയിരുന്നു. അതേസമയം ഒന്നാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ രാഹുലിന് ഇരട്ട ശതകം ഒരു റണ്‍സ് അകലെ വെച്ച് നഷ്ടമായിരുന്നു. 311 പന്തുകളില്‍ 199 റണ്‍സ് എടുത്ത രാഹുല്‍ റഷീദിന്റെ പന്തില്‍ ബട്‌ളര്‍ക്ക് പിടി നല്‍കുകയായിരുന്നു. പിന്നാലെ 71 റണ്‍സ് എടുത്ത പാര്‍ത്ഥിവ് പട്ടേലും പുറത്തായി. രവീന്ദ്ര ജഡേജ 51 റൺസ് എടുത്ത് പുറത്തായി. ഇംഗ്‌ളണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 477 റണ്‍സിനായിരുന്നു അവസാനിച്ചത്.

No comments

Powered by Blogger.