തമന്നയ്ക്ക് ആകര്‍ഷണം തോന്നിയ നടന്‍ അതാര്

തെന്നിന്ത്യയിലെ താരസുന്ദരിയാണു തമന്ന എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല.  ബാഹുബലിയിലെ മനോഹരമായ പ്രകടനം തമന്നയ്ക്ക് ഇരട്ടി ആരാധകരെയാണു സമ്മാനിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയില്‍ ആകര്‍ഷണം തോന്നിയ നടന്റ പേരു വെളിപ്പെടുത്തിരിക്കുകയാണു താരം. അതു മറ്റാരുമല്ല നടന്‍ വിശാലിനോടാണു തനിക്ക് ആകര്‍ഷണം തോന്നിയത് എന്നു തമന്ന പറയുന്നു. ഇരുവരുംഒരുമിച്ചഭിനയിച്ച കത്തിസണ്ട എന്ന ചിത്രത്തിന്റെ പ്രെമോഷന് എത്തിയപ്പോഴായിരുന്നു താരം ഇതു വെളിപ്പെടുത്തിയത്.

നല്ലൊരു വ്യക്തിയാണു വിശാൽ, അഭിനയത്തെ ഒരു അഭിനിവേശമായിട്ടാണ് കാണുന്നത്. എല്ലാക്കാര്യത്തോടും വലിയ ഉത്തരവാദിത്തം ഉണ്ട് എന്നും തമന്ന പറഞ്ഞു. അദ്ദേഹം നടികര്‍ സംഘത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെയും തമന്ന പ്രശംസിച്ചു. ഇതിനു മറുപടിയായി വിശാല്‍ പറഞ്ഞത് തമന്നയെ തനിക്കും ഇഷ്ടമാണെന്നാണു. ഇതോടെ കാര്യങ്ങള്‍ പാപ്പരാസി മാധ്യമങ്ങള്‍ ഏറ്റെടുത്തു. വര്‍ഷങ്ങളായി വിശാലുമായി ഉണ്ടായിരുന്നു പ്രണയം വഴിപിരിഞ്ഞ വിവരം കുറച്ചു നാളുമുമ്പ് വരലക്ഷ്മി ട്വിറ്റില്‍ കുറിച്ചിരുന്നു. വരലക്ഷ്മിയും വിശാലും വഴിപിരിയാന്‍ കാരണം തമന്നയാണ് എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ പറയുന്നത്.

No comments

Powered by Blogger.