വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കും. പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകൾ ശരീരത്തിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിൾ ഇല്ലാതാക്കാനും ഉത്തമമാണ്. നാരങ്ങയിൽ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാൻ നാരങ്ങാവെള്ളം സഹായിക്കും.

No comments

Powered by Blogger.