പത്തനംതിട്ടയിൽ യക്ഷി ശല്യം, ജനങ്ങൾ പരിപ്രാന്തിയിൽ...

പത്തനംതിട്ടയിൽ യക്ഷി ശല്യം കൂടുന്നു, ജനജീവിതം ദുഷ്കരമാകുന്നു. അര്‍ദ്ധരാത്രി വെള്ളസാരിയുടുത്ത യുവതി വഴിയാത്രക്കാരെ തടയുന്നു എന്നു തുടങ്ങിയുള്ള യക്ഷിക്കഥകള്‍ ജനങ്ങളെ ഭീതിയിൽ ആകിയിക്കുകയാണ്. എന്നാൽ കഞ്ചാവ് മയക്കു മരുന്ന് ലോബികൾ ആണ് ഇതിനു പിന്നിൽ എന്നും ആരോപണങ്ങൾ ഉണ്ട്. 

പത്തനംതിട്ടയിൽ മന്ദാരം ചെന്നീർക്കര എന്നിവിടങ്ങളിൽ ആണ് പ്രേതത്തെ കണ്ടതായി റിപോർട്ടുകൾ വന്നിട്ടുള്ളതു. മറന്നു വച്ച ബുക്ക് എടുക്കാന്‍ പോയ പന്തളം അഭിഷേകിനെയാണ് അജ്ഞാത സ്ത്രീ യക്ഷിക്കാവിനു മുന്നിൽ വച്ച് ആക്രമിച്ചതായി പറയപ്പെടുന്നത് .കാവിന്റെ മതിലിനോട് ചേര്‍ന്നു കിടക്കുകയായിരുന്ന യുവതിയെ കണ്ട് കുട്ടി സ്ത്രീയുടെ അടുത്തേക്ക് ചെല്ലുകയും പെട്ടെന്ന് ഇവര്‍ കുട്ടിയുടെ ഇടതു കൈയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. കുട്ടി രക്ഷപ്പെടാന്‍ കുതറുന്നതിനിടെ ഇവര്‍ മുരണ്ടു കൊണ്ട് കൈമുഴുവന്‍ മാന്തിക്കീറുകയായിരിന്നു.

അടുത്തിടെ ഐടിഐയിലെ ഒരു പെണ്‍കുട്ടി തീകൊളുത്തി മരിക്കുകയുണ്ടായി. ഈ കുട്ടിയുടെ പ്രേതമാണ് ഇതെന്നാണ് ഒരു കൂട്ടര്‍ വധിക്കുന്നു. ദുരൂഹസാഹചര്യത്തില്‍ മറ്റൊരു യുവതിയും ഇവിടെ മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെ യക്ഷിക്കഥ നാടു മുഴുവന്‍ പ്രചരിച്ചു. എന്തായാലും യക്ഷിയുടെ സത്യാവസ്ഥ കണ്ടെത്താൻ പോലീസും രംഗത്തെത്തിയിട്ടുണ്ട്.

No comments

Powered by Blogger.