സ്‌പിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; ഇംഗ്ലണ്ട് തരിപ്പണമായി. 4–0 ത്തിനു പരമ്പര - ഇത് കോഹ്‌ലിയുടെയും ജഡേജയുടെയും കാരുണിന്റേയും വിജയം

ചെന്നൈ ∙ റെക്കോർഡ് പ്രകടനങ്ങൾ നിറം ചാർത്തിയ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റൺസിനുമാണ് ഇന്ത്യ കടപുഴക്കിയത്. അവസാന ദിനമായ ഇന്ന് 10 വിക്കറ്റും കൈയിലിരിക്കെ 282 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടം പ്രതിരോധിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ 207 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ ഇന്നിംഗ്സ് വിജയം പിടിച്ചെടുത്തത്. ഇതോടെ അ‍ഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-0ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു.

സ്കോർ: ഇംഗ്ലണ്ട് - 477, 207. ഇന്ത്യ - ഏഴിന് 759 ഡിക്ലയേര്‍ഡ്

പരമ്പരയിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച രവീന്ദ്ര ജഡേജയാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം സമ്മാനിച്ചത്. 25 ഓവറിൽ 48 റണ്‍സ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജ ഏഴു വിക്കറ്റ് വീഴ്ത്തി.എന്നാൽ ശേഷിച്ച വിക്കറ്റുകൾ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവർ പങ്കിട്ടു. ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത് കുക്ക് (49), ജെന്നിങ്സ് (54), മോയിൻ അലി (44), ബെൻ സ്റ്റോക്സ് (23) എന്നിവർ മാത്രം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച പരമ്പര വിജയമാണിത്. 1992-93ൽ നേടിയ 3-0ന്റെ വിജയത്തിന്റെ റെക്കോർഡാണ് കോ‌ഹ്‌ലിയുടെ ടീം മറികടന്നത്. വിരാട് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ നേടുന്ന തുടർച്ചയായ അ‍‍ഞ്ചാം പരമ്പര വിജയവുമാണിത്.

No comments

Powered by Blogger.